തിരുവനന്തപുരം: എന്‍എസ്എസ് അയ്യപ്പജ്യോതിയ്ക്ക് ഒപ്പം നിലകൊള്ളരുതായിരുന്നുവെന്ന് പിണറായി വിജയന്‍. സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തീര്‍ക്കുന്ന പ്രതിരോധ മതിലിന് എതിരെ സ്ത്രീകളെ രംഗത്ത് ഇറക്കാനുള്ള ശ്രമം ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് നവോത്ഥാന പാരമ്പര്യം പിന്തുടരുന്ന ഹിന്ദു സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. ഈ യോഗത്തില്‍ ഈ സാഹചര്യം വിശദീകരിക്കുകയും ചെയ്തു. കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തെ സംരക്ഷിക്കുന്നതിന് ഇത്തരം ഒരു ഇടപെടല്‍ ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് മഹിളാ സമാജം വനിതാ മതിലുമായി രംഗത്ത് എത്തുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ […]
Tag: ayyappa jyothi
ഋഷിരാജ് സിംഗിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റില്‍
പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഋഷിരാജ് സിംഗിന്‍റെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം ജയനെ ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് ഇന്നലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. […]
അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തെന്ന് വ്യാജ പ്രചാരണം: പരാതിയുമായി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി ഇന്നലെ നടത്തിയ അയപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തിരുന്നുവെന്ന് വ്യാജ പ്രചാരണം. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബിജെപി അടക്കമുള്ള […]
അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ല; യുവതികള്‍ വരരുത് എന്ന പത്മകുമാറിന്‍റെ അഭ്യര്‍ത്ഥനയെ ന്യായീകരിച്ച് കാനം
തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അയ്യപ്പ ജ്യോതി ജനാധിപത്യപരമായ പ്രതിഷേധമായിരിക്കാം. അതിനെ എതിര്‍ക്കേണ്ടതില്ല-കാനം പറഞ്ഞു. മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ വരരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ പ്രസ്താവനയെയും കാനം പിന്താങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ഇത് ഉചിതമായ സമയമല്ലെന്ന് ബോര്‍ഡ് […]



