ലണ്ടന്‍: ആഡംബര കാര്‍ നിര്‍മാതാക്കളായ ഒൗഡി 11.6 ലക്ഷം കാറുകള്‍ തിരികെവിളിക്കുന്നു. വാഹനത്തിന്റെ ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിനായാണ് ലോകവ്യാപകമായി കാറുകള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. ഒൗഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്, ഒൗഡി ക്യു 5, ഒൗഡി എ6, ഒൗഡി എ4 സെഡാന്, 2.0 ടര്‍ബോ എഫ്എസ്ഐ എന്‍ജിനുകളുള്ള എ4 ഓള്‍റോഡ് വാഹനങ്ങള്‍ എന്നീ കാറുകളാണ് കന്പനി തിരികെ വിളിക്കുന്നതെന്ന് ജര്‍മനിയില്‍ ഒൗഡിയുടെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. […]

