ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു  സംഭവം. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണി വരെ  ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ഓഫീസിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത് എന്നാണു കരുതുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിമന്‍റ് കട്ടകള്‍ കൊണ്ടാണ് കാറിന്‍റെ ചില്ലുകള്‍ തകര്‍ത്തിരിക്കുന്നത് .