അന്ന് ഇന്ത്യയുടെ അഭിമാന താരം, ഇന്ന് ഉപജീവനത്തിനുവേണ്ടി തെരുവില്‍

ഹരിയാന: ബോക്‌സിംഗ് മത്സരങ്ങളിലൂടെ സ്വര്‍ണ്ണവും വെള്ളിയും നേടി നാടിന്‍റെ അഭിമാനമായി മാറിയ അര്‍ജുന അവാര്‍ഡ് ജേതാവ് ദിനേശ് കുമാര്‍ ഇന്ന് ഉപജീവനത്തിനായി തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുകയാണ്. 2010 ലെ അർജുന അവാർഡ് ജേതാവ് ആണ് ദിനേശ്. ബോക്‌സിംഗ് വേദികളില്‍ 2014 വരെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച ദിനേശിന് അക്കാലത്ത് സംഭവിച്ച ഒരു റോഡ് അപകടം മൂലം പിന്നീട് മത്സരങ്ങളില്‍ ഒന്നിലും പങ്കെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉപജീവനത്തിനായി തെരുവിലിറങ്ങേണ്ടി വന്നത്. അപകടശേഷം ചെറിയ രീതിയില്‍ മറ്റുള്ളവരുടെ സഹായം […]

ദേശീയ പുരസ്കാരങ്ങള്‍ നേടിയ കായിക താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: അര്‍ജുന അവാര്‍ഡ് നേടിയ മലയാളികളായ ജിന്‍സണ്‍ ജോണ്‍സണ്‍, ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഒപ്പം ദേശീയ കായിക പുരസ്കാരങ്ങള്‍ നേടിയ എല്ലാ കായിക താരങ്ങളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജിന്‍സണ്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹനത്തിലെ ലോക […]

ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡ്

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡിനു ശുപാര്‍ശ. അര്‍ജ്ജുന അവാര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശ കായിക മന്ത്രാലം അനുമതി നല്‍കുന്നതോടെ അര്‍ജ്ജുന്‍ അവാര്‍ഡ് ജിന്‍സണ് സ്വന്തമാകും. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്റര്‍ സ്വര്‍ണ്ണവും 800 മീറ്റര്‍ വെള്ളിയും സ്വന്തമാക്കിയ ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജ്ജുന്‍ അവാര്‍ഡ് പുരസ്കാരം ലഭിയ്ക്കുകയായിരുന്നു. അവാര്‍ഡ് കമ്മിറ്റിയുടെ യോഗം തുടരുന്നതിനാല്‍ മറ്റു മലയാളി താരങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമാകും. നേരത്തെ പിയു ചിത്രയുടെ പേരും സാധ്യത പട്ടികയിലുണ്ടായിരുന്നു. അല്പ സമയത്തിനകം യോഗം അവസാനിക്കുന്ന […]