ന്യൂഡല്‍ഹി: മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്സ് അര്‍ജന്‍ സിംഗിന് പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യം വിട നല്‍കി. ഡല്‍ഹി ബ്രാര്‍ ചത്വരത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി എന്നിവരും കര-വ്യോമ-നാവിക സേനാ മേധാവികളും പങ്കെടുത്തു ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നാണ്അര്‍ജന്‍ സിംഗ് അന്തരിച്ചത്. അര്‍ജന്‍ സിംഗിനോടുള്ള ആദരസൂചകമായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെയും മന്ദിരങ്ങളിലെയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. 1965 ലെ […]

