ന്യൂഡല്‍ഹി: മോദിയെ വീണ്ടും വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കി. ഇനിയും തെറ്റ് ആവര്‍ത്തിക്കരുത്. ഒഖ്‌ലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുകയല്ലാതെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. 1.5 ലക്ഷം കോടി രൂപയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നികുതി നല്‍കുന്നത്. എന്നാല്‍ വെറും 325 കോടിയാണ് കേന്ദ്രത്തില്‍ നിന്നും ഡല്‍ഹിക്ക് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. […]
Tag: aravindh kejrival
രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മക്ക് കാരണം നോട്ട് നിരോധനം: അരവിന്ദ് കെജ്‌രിവാള്‍
ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ദുരന്തമല്ല മറിച്ച് വന്‍ അഴിമതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നോട്ട് നിരോധനത്തിന്‍റെ നല്ല വശങ്ങളെക്കുറിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യാഴാഴ്ച സംസാരിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നോട്ട് നിരോധനം തകര്‍ത്തു. 1947 ന് ശേഷം തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോളെന്നും അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞെന്ന രാഷ്ട്രപതിയുടെ പ്രതികരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 […]
ആം ആദ്മി പാര്‍ട്ടിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെതാണ് നടപടി. ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയല്ല. 70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.


