സുകന്യയെ വിവാഹം കഴിച്ചിട്ടില്ല, കഴിക്കുകയും ഇല്ല: ആരവ്

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍റര്‍ ദമ്പതികള്‍ എന്ന വിശേഷണത്തോടെ ലോക മാധ്യമങ്ങളില്‍ വരെ ഇടം നേടിയ ആരവും സുകന്യയും പിരിഞ്ഞു. സ്ത്രീയായിരുന്ന ആരവ് ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ആണായത്. ബിന്ദുവെന്നായിരുന്നു പേര്. സമാനമായ രീതിയില്‍ ആണായിരുന്ന ചന്തുവാണ് ശസ്ത്രക്രിയയിലൂടെ സുകന്യയായത്. ഇത്തരത്തിലുള്ള രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നുവെന്ന അപൂര്‍വ്വത കൊണ്ട് ഇവരുടെ അഭിമുഖം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.     ആരവ് തന്നെയാണ് ഫെയ്സ് ബുക്ക് ലൈവിലെത്തി പിരിഞ്ഞ കാര്യം വെളിപ്പെടുത്തിയത്. 2017ല്‍ തന്നെ തങ്ങള്‍ […]