സമൂഹമാധ്യമങ്ങളില്‍ അശ്ലീലകമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പാവുകയാണ് ‘എ ലൈവ് സ്റ്റോറി’ എന്ന ഹ്രസ്വചിത്രം. നടിയും അവതാരകയുമായ അന്‍സിബ ഹസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫെയ്‌സ് ബുക്ക് ലൈവിനിടെ ലയ എന്ന കഥാപാത്രം നേരിടുന്ന മോശം അനുഭവങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ഹ്രസ്വചിത്രം പറയുന്നത്. ഗിന്നസ് പക്രുവാണ് ചിത്രം പുറത്തിറക്കിയത്. തന്‍റെ ജീവിതത്തിലുണ്ടായ ദുരനുഭവം തന്നെയാണ് സിനിമയ്ക്ക് പ്രമേയമായതെന്ന് അന്‍സിബ പറയുന്നു. ഒരു ഒഫീഷ്യല്‍ ലൈവ് വീഡിയോയ്ക്കിടെയായിരുന്നു മോശം കമന്‍റ് വന്നത്. അന്ന് വല്ലാതെ അസ്വസ്ഥയായി, പക്ഷെ ഷൂട്ട് നടക്കുന്നതിനാല്‍ […]

