ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട ജോണിന്‍റെ അവസാനത്തെ ഡയറിക്കുറിപ്പ്

ആന്‍ഡമാന്‍: ആൻഡമാനിൽ ആദിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ ജോൺ ചൗ അവസാനമായി എഴുതിയ കത്ത് പുറത്ത്. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്നാണ് ജോൺ ചൗ കത്തിൽ കുറിച്ചിരിക്കുന്നത്. മാതാപിതാക്കൾക്കെഴുതിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘എനിക്ക് ഭ്രാന്താണെന്ന് എല്ലാവരും ചിന്തിച്ചേക്കാം. എന്നാൽ ജീസസിനെ കുറിച്ച് ഇവിടുള്ള ആദിമ നിവാസികളോട് പറയേണ്ടത് എന്‍റെ പ്രധാന കടമയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുത്’- ജോൺ ചൗ കത്തിൽ കുറിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പണം നൽകി അവരുടെ  സഹായത്തോടെയാണ് […]