പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചതാരെന്ന് കണ്ടെത്താനാകാതെ പോലീസ്

ആലുവ: പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലചെയ്യപ്പെട്ട യുവതി ആരെന്നോ കൊലപാതകികള്‍ ആരെന്നോ തിരിച്ചറിയാനാകാതെ വട്ടംകറങ്ങി പൊലീസ്. മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പുറത്തുവിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്. മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് കളമശേരിയിലെ കടയില്‍ നിന്നും വാങ്ങിയതാണെന്നും ഒരു തടിച്ച സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെത്തിയാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തിയിരുന്നു. കൊലപാതകികളിലൂടെ മരിച്ചയാളെ കണ്ടെത്താനായിരുന്നു ശ്രമം. ഇത് രണ്ടും പരാജയപ്പെട്ട […]

ആലുവ കൊലപാതകം; നിര്‍ണായ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: കടവില്‍ കരിങ്കല്ലില്‍ കെട്ടിത്താഴ്‌ത്തിയ നിലയില്‍ ലഭിച്ച മൃതദേഹത്തിനു പിന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെതെന്നു കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്‌ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി. പുതപ്പ് ഒരാഴ്‌ച മുന്‍പു കളമശേരിയിലെ കടയില്‍നിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. ആദ്യം എടുത്ത പുതപ്പ് വിരിച്ചുനോക്കി വലിപ്പം മതിയാകില്ലെന്നു സ്ത്രീ പറഞ്ഞപ്പോള്‍ […]

ആലുവ കൂട്ടക്കൊല കേസ്; ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ആലുവ: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരി 6ന് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണിക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും പിന്നീട് തള്ളി. ഇതിനിടെയാണ് വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ […]