കിടിലന്‍ മേക്കോവറില്‍ ആരാധകരെ അമ്പരപ്പിച്ച്‌ അഹാന- video

നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ അഹാന കൃഷ്ണകുമാര്‍ മലയാളികളുടെ പ്രിയ നടിയായി മാറിക്ക‍ഴിഞ്ഞു. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ തുടങ്ങി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഹാന ഏവരുടെയും ഹൃദയം കവര്‍ന്നു. ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള അഹാന ഡബ്സ്മാഷിലും ക‍ഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോ‍ഴിതാ തകര്‍പ്പന്‍ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടോവിനോയുടെ ‘ലൂക്ക’2018 ല്‍ ചിത്രീകരണം ആരംഭിക്കും

ഒരു പിടി വിജയ ചിത്രങ്ങളുമായി മലാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവിനോയുടെ പുതിയ ചിത്രം. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. മൃദുല്‍ ജോര്‍ജിനൊപ്പം സംവിധായകനായ അരുണ്‍ ബോസും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. നിമിഷ് രവി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന് […]