വന്ധ്യതാ ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ: താനെയില്‍ വന്ധ്യതാ ക്ലിനിക്കില്‍ പരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വാടക ഗര്‍ഭധാരണത്തിനു തയ്യാറായി പരിശോധനയ്ക്കെത്തിയ 21കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടര്‍ പ്രതീക് താംബെ(40) യെ നൗപാഡയിലെ നിര്‍മിത് ക്ലിനിക്കില്‍ വെച്ച്  പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. താനെ കസര്‍വാഡവ്ലി നിവാസിയായ ഡോക്ടര്‍ പ്രശസ്ത വന്ധ്യതാ ചികിത്സകനാണെന്ന് പോലീസ് പറയുന്നു.  വാടക ഗര്‍ഭം ധരിക്കുന്നതിനായി 30000-40000 രൂപ ഇയാള്‍ യുവതിക്കു വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി വെള്ളിയാഴ്ചയാണ് യുവതി നൗപാദയിലെ ആശുപത്രിയിലെത്തിയത്. […]