ഇരട്ടക്കൊലപാതകം; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം കൃത്യത്തിന് ഉപയോഗിച്ചതെന്ന് സൂചന

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് സംഘം കൃത്യത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഡിസിസി നടത്തിയ നാല്പത്തി എട്ട് മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന . ഇന്നലെ കണ്ടെത്തിയ വാഹനങ്ങളിലൊന്ന് ഇപ്പോൾ റിമാൻഡിലുള്ള പ്രതി ഗിജിന്‍ ഉപയോഗിച്ചതാണ്. ഈ വാഹനം പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് ക്രൈം ബ്രാഞ്ച് […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; അറസ്റ്റിലായ പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുക്കുന്നത് സിപിഐഎം പ്രാദേശിക നേതാക്കള്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഐഎം പ്രാദേശിക നേതാക്കള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ. പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്) എന്നിവര്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങള്‍’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. അതേസമയം, ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ 7 പേര്‍ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ […]

പീതാംബരന്‍റെ കുടുംബത്തിന് സിപിഐഎം രഹസ്യ സഹായം വാഗ്ദാനം ചെയ്തു; പാര്‍ട്ടിക്കെതിരായ നിലപാട് മാറ്റി കുടുംബം

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ എ. പീതാംബരന്‍റെ വീട്ടിലെത്തി സിപിഐഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന ഭാര്യ മഞ്ജുവും അമ്മ തമ്പായിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള നിലപാട് പുറത്തുവന്നതോടെയാണ് നേതാക്കള്‍ വീട്ടിലെത്തിയത്. അതേസമയം, പിന്നീടു പ്രതികരണം തേടിയവരോടു വീട്ടുകാര്‍ ആദ്യം പറഞ്ഞതിങ്ങനെ”ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കാസര്‍ഗോഡ് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്ക് ഉപയോഗിച്ച്‌ ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന സംഭവസ്ഥലത്ത് നിന്നും 500 മീറ്റര്‍ പരിധിയിലുള്ള ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ സംഭവ സ്ഥലത്ത് നേരിട്ടെത്തിച്ച നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത്. പിടി ഇല്ലാത്ത ഒരു വാളും രണ്ട് ഇരുമ്പ് ദണ്ഡുകളുമാണ് കിണറ്റില്‍ […]

കൊലപാതകം അപമാനം സഹിക്കാനാവാതെയെന്ന് പീതാംബരന്‍റെ മൊഴി; കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍റെ മൊഴി പുറത്ത്. നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന്‍ പറഞ്ഞു. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശ ഉണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപിപ്പിച്ചെന്ന് പീതാംബരന്‍ മൊഴി നല്‍കി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാത്തതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അപമാനം സഹിക്കാന്‍ കഴിയാത്തത് മൂലം കൊല ആസൂത്രണം ചെയ്തതായും പീതാംബരന്‍ മൊഴി നല്‍കി. […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പീതാംബരനെ സിപിഐഎം പുറത്താക്കി

കാസര്‍ഗോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഐഎം സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. ഇന്നലെ രാത്രിയാണ് പോലീസ് പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പീതാംബരന് കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ പീതാംബരന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പാണ് പാര്‍ട്ടിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. പീതാംബരനാണ് […]