വനിതാ ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക ഫൈനല്‍

കേപ്‌ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും.

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക കരുത്തരായ ഇം?ണ്ടിനെ ആറ്‌ റണ്ണിനു തോല്‍പ്പിച്ചു.
ചരിത്രത്തില്‍ ആദ്യമായാണു ദക്ഷിണാഫ്രിക്ക ഫൈനലില്‍ കളിക്കുന്നത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റിന്‌ 164 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇം?ീഷുകാരികള്‍ക്ക്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 158 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണര്‍മാരായ താസ്‌മിന്‍ ബ്രിറ്റ്‌സ് (55 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 68), ലോറ വാല്‍വര്‍ദ്‌ (44 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ 96 റണ്ണെടുത്തു. മൂന്നാം നമ്ബറില്‍ ഇറങ്ങിയ മാരിസാന കാപ്‌ (13 പന്തില്‍ 27) പുറത്താകാതെനിന്നു. നായിക സുനെ ലുസും (മൂന്ന്‌) കാപിനു കൂട്ടായി.
ഇം?ണ്ടിനായി സോഫി എക്‌സല്‍സ്‌റ്റോണ്‍ മൂന്ന്‌ വിക്കറ്റെടുത്തു. ഇം?ീഷ്‌ നിരയില്‍ നാറ്റ്‌ ഷിവര്‍ ബ്രണ്ട്‌ (34 പന്തില്‍ 40) മാത്രമാണു പിടിച്ചുനിന്നത്‌. ഓപ്പണര്‍ ഡാനി വ്യാറ്റ്‌ (30 പന്തില്‍ 34), നായിക ഹീതര്‍ നൈറ്റ്‌ (25 പന്തില്‍ 31) എന്നിവരുടെ പോരാട്ടം ജയത്തിലേക്കായില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കു വേണ്ടി അയാബോങ്ക ഖാക 29 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ഷബ്‌നിം ഇസ്‌മായില്‍ 27 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റുമെടുത്തു. 68 റണ്ണും നാല്‌ ക്യാച്ചുകളുമെടുത്ത താസ്‌മിന്‍ ബ്രിറ്റ്‌സാണു മത്സരത്തിലെ താരം.
ഇസ്‌മായില്‍ അവസാന ഓവര്‍ എറിയാനെത്തുമ്ബോള്‍ ഇം?ണ്ടിന്റെ ലക്ഷ്യം 13 റണ്ണായിരുന്നു. സാറാ ?െനും ഹീതര്‍ നൈറ്റുമായിരുന്നു ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ ?െന്‍ ഒരു റണ്ണെടുത്തു. അടുത്ത പന്ത്‌ നേരിട്ട നൈറ്റിനു റണ്ണെടുക്കാനായില്ല. മൂന്നാമത്ത പന്തില്‍ ഇം?ീഷ്‌ നായിക ക്ലീന്‍ ബൗള്‍ഡ്‌.
ക്രീസിലെത്തിയ ചാര്‍ലി ഗ്രീന്‍ നാലാമത്തെ പന്തില്‍ ഒരു റണ്ണെടുത്തു. അടുത്ത പന്തില്‍ ?െന്നിന്റെ വക രണ്ട്‌ റണ്‍. അവസാന പന്തിലും പിറന്നത്‌ രണ്ട്‌ റണ്‍ മാത്രം. നിലവിലെ ചാമ്ബ്യനായ ഓസ്‌ട്രേലിയ ഇന്ത്യയെ അഞ്ച്‌ റണ്ണിനു തോല്‍പ്പിച്ചാണു ഫൈനലില്‍ കടന്നത്‌.

prp

Leave a Reply

*