Swiggy Wallet| പുതിയ പേമെന്റ് പ്ലാറ്റ്ഫോമുമായി സ്വിഗ്ഗി; വാലറ്റ് പുറത്തിറക്കിയത് ICICI ബാങ്കുമായി ചേര്‍ന്ന്

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുതിയ പെയ്മെന്റ് വാലറ്റ് പുറത്തിറക്കി. ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് പുതിയ നീക്കം. ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്താനാകുന്നതിനൊപ്പം പണം സൂക്ഷിക്കുനനതിനും കൈമാറുന്നതിനുമൊക്കെ ഈ വാലറ്റ് ഉപയോഗിക്കാം. ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് വാലറ്റ് ഉടനടി തന്നെ വാലറ്റ് ഉപയോഗിച്ചുതുടങ്ങാം. മറ്റുള്ളവര്‍ക്ക് ആദ്യം ബാങ്കിന് ഒരു ഗവ. തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടിവരും.

”ഉപഭോക്താക്കള്‍ക്ക് അതിരുകളില്ലാത്ത പണമിടപാടാണ് പുതിയ സംരംഭം ഉറപ്പുനല്‍കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും വളരെ എളുപ്പത്തില്‍ പണമിടപാട് നടത്തുന്നതിനും ഇതിലൂടെ സാധിക്കും. ”- സ്വിഗ്ഗി പ്രൊഡക്‌ട്സ് വൈസ്പ്രസിഡന്റ് ആനന്ദ് അഗര്‍വാള്‍ പറഞ്ഞു. മറ്റേതൊരു ഡിജിറ്റല്‍ പെമെന്റ് സംവിധാനം ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് വാലറ്റ് റീചാര്‍ജ് ചെയ്യാം. ഓര്‍ഡര്‍ ചെയ്യുന്ന തുക വാലറ്റില്‍ അവശേഷിക്കുന്ന തുകയെക്കാള്‍ കൂടുതലാണെങ്കില്‍ ബാക്കി തുക മറ്റൊരു പെമെന്റ് പ്ലാറ്റ്ഫോം വഴി നടത്താനുള്ള സൗകര്യവും സ്വിഗ്ഗി മണി ഉറപ്പുനല്‍കുന്നു.

”സ്വിഗ്ഗിയുമായി ചേര്‍ന്നുള്ള ഞങ്ങളുടെ മൂന്നാമത്തെ സംരംഭമാണിത്. കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി പാര്‍ട്ണര്‍മാര്‍ക്ക് യുപിഐ അധിഷ്ഠിത പെമെന്റ് സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് സ്വിഗ്ഗി ഉപഭോക്താക്കള്‍ ഒറ്റക്ലിക്കിലൂടെ പെമെന്റ് നടത്താനുള്ള സംവിധാനവും നടപ്പാക്കിയിരുന്നു”- ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ബിജിത്ത് ഭാസ്കര്‍ പറയുന്നു.

prp

Leave a Reply

*