
ജനീവ: ലോകത്തെ കീഴ്പ്പെടുത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഉത്ഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച ഒരു സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തില്‍ സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മെഡിക്കല്‍ ഏജന്‍സി ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വൈറസിന്റെ ഉറവിടം അറിയുക എന്നത് വളരെയധികം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം വീഡിയോ കൂടിക്കാഴ്ചയ്ക്കിടയില്‍ വ്യക്തമാക്കി.
