ആക്ഷന്‍ ത്രില്ലര്‍ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ മേക്കിംഗ് വീഡിയോ പുറത്ത്

ആന്‍റണി വര്‍ഗിസിനെ നായകനാക്കി നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി.

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ പറയുന്നു. ദിലീപ് കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് പുതുമുഖം അശ്വതി മനോഹരനാണ്. ചിത്രം മാര്‍ച്ച്‌ 31ന് തീയറ്ററുകളിലെത്തും.

Leave a Reply

*