സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന’ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്. സ്‌പോര്‍ട്ട് പ്രമേയമാക്കിയുള്ളതാണ് കഥ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ മനസിലാക്കുന്നത്.

ധീരജ് ബാലയും വിജീഷ് വിശ്വവും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഡബ്ല്യൂഎം മൂവീസിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തിലാണ്. ടിനി ടോം നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

നിധേഷ് നടേരിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

prp

Leave a Reply

*