ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ല; സ്വീകരിച്ചത് കെ ടി ജലീലിന്റെ നിര്‍ദേശ പ്രകാരമെന്ന് കോളേജ്

മലപ്പുറം: ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദേശ പ്രകാരമാണെന്ന് മലപ്പുറം പന്താവൂര്‍ ഇര്‍ഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് മൗലവി. സ്ഥാപനം മന്ത്രിയോട് ഖുര്‍ആന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖുര്‍ആന്‍ നല്‍കിയാല്‍ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി തന്നെ ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചു. അക്കാലത്ത് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഖുര്‍ആന്‍ സ്വീകരിച്ചതെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി.

വിവാദമുയര്‍ന്നതോടെ ഖുര്‍ആന്‍ വിതരണം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞിരുന്നതായും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങള്‍ അന്വേഷിച്ചെന്നും അബൂബക്കര്‍ സിദ്ദിഖ് മൗലവി പറഞ്ഞു. വിതരണത്തിന് തയ്യാറെടുക്കുന്ന സമയത്ത് മന്ത്രി വിളിച്ച ശേഷം നിങ്ങള്‍ അത് വിതരണം ചെയ്തോയെന്ന് അന്വേഷിക്കുകയായിരുന്നു. അതിനുളള ക്രമീകരണങ്ങള്‍ ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും പൊട്ടിച്ച്‌ ഒരെണ്ണം മാത്രം സാമ്ബിള്‍ നോക്കിയെന്നും മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് അത് വിതരണം ചെയ്യേണ്ടായെന്നും താന്‍ അറിയാക്കാമെന്ന് മന്ത്രി പറയുകയായിരുന്നുവെന്നും അബൂബക്കര്‍ സിദ്ദിഖ് മൗലവി മാദ്ധ്യമങ്ങളോട് പറഞ്ഞു.

prp

Leave a Reply

*