സൂപ്പര്‍ ഓവറില്‍ സൂപ്പറായി കെ.എല്‍ രാഹുലും ഇന്ത്യയും

സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും ജയം. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 14 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ 10 റണ്‍സ് എടുത്ത കെ.എല്‍ രാഹുല്‍ ഇന്ത്യക്ക് വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 13 റണ്‍സാണ് എടുത്തത്. ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിലും ന്യൂസിലാന്‍ഡ് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിനെ ഇന്ത്യയെ സമനിലയില്‍ കുടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് അനായാസം ജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ അവസാന മൂന്ന് ഓവറുകള്‍ മനോഹരമായി പന്തെറിഞ്ഞാണ് ഇന്ത്യ മത്സരം സൂപ്പര്‍ ഓവറില്‍ എത്തിച്ചത്.

അവസാന മൂന്ന് ഓവറുകളില്‍ 7വിക്കറ്റ് ബാക്കി നില്‍ക്കെ 18 റണ്‍സ് മാത്രം വേണമെന്നിരിക്കെ പന്തെറിഞ്ഞ എറിഞ്ഞ ബുംറയും സെയ്നിയും താക്കൂറും മത്സരം സൂപ്പര്‍ ഓവറില്‍ എത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ ന്യൂസിലാഡിന് ജയിക്കാന്‍ 7 വേണ്ട സമയത്ത് രണ്ട് റണ്‍ ഔട്ട് അടക്കം നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം സമനിലയിലാകുകയായിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി കോളിന്‍ മണ്‍റോ 47 പന്തില്‍ 64 റണ്‍സും സെയ്‌ഫെര്‍ട്ട് 39 പന്തില്‍ 57 റണ്‍സുമെടുത്ത് പുറത്തായി.

നേരത്തെ മനീഷ് പാണ്ഡെയുടെ അര്‍ദ്ധ സെഞ്ചുറിയുടെയും കെ.എല്‍ രാഹുലിന്റെ മികച്ച പ്രകടനത്തിന്റെയും പിന്‍ബലത്തിലാണ് ഇന്ത്യ 165 റണ്‍സ് എടുത്തത്. മനീഷ് പാണ്ഡെ 36 പന്തില്‍ 50 റണ്‍സ് എടുത്തു പുറത്താവാതെ നിന്നപ്പോള്‍ കെ.എല്‍ രാഹുല്‍ 26 പന്തില്‍ 39 റണ്‍സ് എടുത്ത് പുറത്തായി

prp

Leave a Reply

*