കൊറോണ വൈറസ്: ആറ് ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ച്‌ ചൈന

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരില്‍ ആറുപേരുടെ യാത്രാനുമതി ചൈന നിഷേധിച്ചു. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയവരുടെ യാത്രാനുമതിയാണ് നിഷേധിച്ചത്. അതേസമയം ഡല്‍ഹിയിലെത്തിയ വുഹാനില്‍ നിന്നുള്ള ആദ്യ സംഘത്തെ ഐസൊലേഷന്‍ ക്യാംപിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളുമടക്കം 324 പേരാണ് സംഘത്തില്‍ ഉള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇന്ന് രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത് 211 വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്കൊപ്പമുള്ളത്.

മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ.ടി.ബി.പി ക്യാംപിലേക്കുമാണ് മാറ്റുന്നത്. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച്‌ താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും.ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരും എയര്‍ ഇന്ത്യയിലെ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളോടെ എയര്‍ ഇന്ത്യയുടെ 747 വിമാനം വെള്ളിയാഴ്ച വൈകിട്ടാണ് വുഹാനില്‍ എത്തിയത്. വുഹാനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വെള്ളിയാഴ്ച രാത്രിയോടെ ബസുകളിലാണു വിമാനത്താവളത്തിലെത്തിച്ചത്. രാത്രി പതിനൊന്നു മണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഇന്ത്യയിലേക്കു തിരിക്കുകയായിരുന്നു

prp

Leave a Reply

*