ഞായറാഴ്​ചയെത്തിയത്​ 4000 പേര്‍; രാമക്കല്‍മേട്ടിലേക്ക്​ സഞ്ചാരികള്‍ ഒഴുകുന്നു

നെടുങ്കണ്ടം (ഇടുക്കി): പ്രകൃതിയുടെ വശ്യസൗന്ദര്യവും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലൊന്നായ രാമക്കല്‍മേട്ടില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുതുടങ്ങി. കോവിഡി​െന്‍റ കടന്നുവരവോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ച ഇവിടെ മാസങ്ങള്‍ക്കുശേഷം ഞായറാഴ്ച ഏറെ തിരക്ക് അനുഭവപ്പെട്ടു. 4000ഓളം സഞ്ചാരികള്‍ എത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുപ്രകാരം രണ്ടായിരം പേര്‍ എത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനി​െട ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് ഞായറാഴ്ചയായിരുന്നു. രണ്ടാഴ്ചയായി ദിനേന ആയിരത്തോളം പേര്‍ എത്തുന്നുണ്ട്. പ്രധാന ഗേറ്റുവഴി മാത്രമാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. കോവിഡ്​ േപ്രാട്ടോകോള്‍ പാലിച്ചാണിത്.

https://www.facebook.com/yatrikan0007

പ്രകൃതിയുടെ വശ്യസൗന്ദര്യവും കാറ്റാടിപ്പാടങ്ങളുമാണ്​ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്​. ഈ വര്‍ഷം ക്രിസ്​മസും ന്യൂ ഇയറും പ്രമാണിച്ച്‌ കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരാനാണ് സാധ്യത. മൂന്നാര്‍-തേക്കടി റൂട്ടില്‍ നെടുങ്കണ്ടത്തുനിന്നും 16 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയിലാണ് വിനോദസഞ്ചാര കേന്ദ്രം. ഇവിടെനിന്ന്​ താഴേക്ക് നോക്കിയാല്‍ കൊടൈക്കനാലിലെ ആത്മഹത്യ മുനമ്ബിനെ വെല്ലുന്ന അഗാധ താഴ്വാരം കാണാം. താഴെ ചതുരംഗ കളങ്ങള്‍ പോലെ പരന്നുകിടക്കുന്ന നിലക്കടല പാടങ്ങളും. കേരളത്തി​െന്‍റയും തമിഴ്നാടി​െന്‍റയും അതിര്‍ത്തികള്‍ നിരനിരയായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും വശ്യമായ കാഴ്​ചയാകുന്നു.

ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍. അവിടങ്ങളിലെ കാര്‍ഷികവിഭവങ്ങളുടെ തരം തിരിവനുസരിച്ചുള്ള നിറഭേദങ്ങള്‍കൂടി ആകുമ്ബോള്‍ വര്‍ണച്ചായങ്ങള്‍ ചേര്‍ത്ത് തുന്നിയ ചിത്രക്കമ്ബളംപോലെ സുന്ദരമാണ് വിദൂര ദൃശ്യങ്ങള്‍. ഇതിനിടയില്‍ നിരവധി പട്ടണങ്ങള്‍ -കമ്ബം, ഉത്തമപാളയം, കോമ്ബ, തേവാരം, ബോഡിനായ്ക്കന്നൂര്‍ തുടങ്ങിയവയും ചില ഗ്രാമങ്ങളും കാണാം. സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശങ്ങള്‍ കൂടുതല്‍ സൗന്ദര്യമുളവാക്കുന്നു. തേനി ജില്ലയിലെ ഈ പട്ടണങ്ങള്‍ സന്ധ്യക്ക് തെളിയുന്ന വൈദ്യുതിപ്രഭയില്‍ ഒരായിരം നക്ഷത്രങ്ങള്‍ ഒന്നിച്ചുതെളിയുന്ന ആകാശം പോലെ കൗതുകക്കാഴ്ചയാണ്.

prp

Leave a Reply

*