കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്താണ് ഡല്‍ഹിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്, കര്‍ഷക സംഘടനകള്‍ പ്രതിപക്ഷ പാര്‍ട്ടികളും കാലങ്ങളായി ആവശ്യപ്പെട്ടുന്ന പരിഷ്‌കരമാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്, കര്‍ഷകരുടെ ചുമലില്‍ നിന്ന് അവര്‍ വെടിവയ്ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നതാണ് കാര്‍ഷിക പരിഷ്‌കരണ നടപടികളിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു.
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഗൂഢാലോചന നടക്കുന്നുണ്ട്. കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ യാഥാര്‍ത്ഥ്യമായാല്‍ കൈവശമുള്ള ഭൂമി നഷ്ടപ്പെടുമോ എന്ന് കര്‍ഷകര്‍ ഭയപ്പെടുന്നുണ്ട്. ‘പാല്‍ സ്ഥിരമായി സംഭരിക്കുന്ന ഡയറി, നിങ്ങളുടെ കന്നുകാലികളെ സ്വന്തമാക്കുമോ ? ‘എന്ന ചോദ്യം ഉന്നയിച്ചാണ് മോദി കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിച്ചിരുന്ന സമയത്ത് കാര്‍ഷിക പരിഷ്‌കരണത്തിന് അനുകൂലമായിരുന്നു. എന്നാല്‍ തീരുമാനം എടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇന്ന് രാജ്യം ചരിത്ര പ്രാധാന്യമുള്ള തീരുമാനം കൈക്കൊണ്ടപ്പോള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

