വാഹനവിപണിയില്‍ പ്രതിസന്ധി തുടരുന്നു; ജനുവരിയില്‍ വില്‍പന 13 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ അനുദിനം വര്‍ധിക്കുന്നതിനിടെ വാഹന വില്‍പനയില്‍ വീണ്ടും ഇടിവ്​. ജനുവരിയിലെ വില്‍പനയില്‍ 13 ശതമാനത്തി​​െന്‍റ ഇടിവാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വര്‍ഷം ജനുവരിയുമായി താരതമ്യം ചെയ്യു​േമ്ബാഴാണ്​ വാഹന വില്‍പന കുറഞ്ഞത്​.എല്ലാ വിഭാഗങ്ങളിലും വില്‍പന ഇടിഞ്ഞിട്ടുണ്ട്​​.

വാഹനനിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമി​​െന്‍റ കണക്കുകളനുസരിച്ച്‌​ 17,39,975 വാഹനങ്ങളാണ്​ 2020 ജനുവരിയില്‍ വിറ്റത്​. 2019 ജനുവരിയില്‍ 20,19,253 വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണ്​ ഇടിവുണ്ടായിരിക്കുന്നത്​. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയില്‍ 6.2 ശതമാനത്തി​​െന്‍റ ഇടിവ്​​ രേഖപ്പെടുത്തി​.

2019 ജനുവരിയില്‍ 2,80,091 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റപ്പോള്‍ 2020ല്‍ ഇത്​ 2,62,714ലായി കുറഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ 14.04 ശതമാനമാണ്​ ഇടിവ്​. കാറുകളുടെ വില്‍പനയില്‍ 8.1 ശതമാനവും മോ​ട്ടോര്‍ സൈക്കിളുകളുടെ വില്‍പനയില്‍ 15.17 ശതമാനവും ഇടിവ്​ രേഖപ്പെടുത്തി.

2020ല്‍ വാഹന വില്‍പന മെച്ചപ്പെടുമെന്നാണ്​ കമ്ബനികളുടെ പ്രതീക്ഷ. അതേസമയം കൊറോണ വൈറസ്​ ബാധയും വിപണിക്ക്​ തിരിച്ചടിയാവുന്നുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പ്രമുഖ വാഹന കമ്ബനികള്‍​ക്കെല്ലാം ചൈനയില്‍ നിര്‍മ്മാണശാലകളുണ്ട്​. കൊറോണ ശക്​തമായതോടെ ചൈനയിലെ വാഹനനിര്‍മ്മാതാക്കളുടെ നിര്‍മ്മാണശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്​. ഇതും വിപണിക്ക്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​.

prp

Leave a Reply

*