പാലക്കാട് : ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തയ്യാറാക്കിയത് നൂറിലധികം ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരുടെ ലിസ്റ്റ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ലക്ഷ്യമിട്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ബാസിത്, റിഷില്‍ എന്നിവരാണ് പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്.
സുബൈര്‍ കൊല്ലപ്പെട്ടതിന് 24 മണിക്കൂറിനുള്ളില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പ്രതികള്‍ പരിശോധനയും നടത്തി. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണ് പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകത്തിന് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആസൂത്രണത്തിലെ ചുരുള്‍ അഴിയുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ് പരിശോധിച്ചതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
കൊലപ്പെടുത്താനായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ ഉള്‍പ്പെടെ നൂറിലധികം പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കി. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു ശ്രീനിവാസന്‍. അവസാന നിമിഷം എളുപ്പത്തില്‍ കൃത്യം നടത്താം എന്നതിനാലാണ് ശ്രീനിവാസനെ തേടി പ്രതികള്‍ എത്തിയത്. പട്ടിക തയ്യാറാക്കിയുള്ള കൊലപാതകം ഏറെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.
