സൗമ്യ കേസ്: തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സൗമ്യ കേസിലെ വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സൗമ്യയുടെ മരണത്തിന് ഗോവിന്ദസ്വാമി നേരിട്ട് ഉത്തരവാദിയല്ല എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഗോവിന്ദസ്വാമിക്ക് നല്‍കിയ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയത്. പകരം ബലാല്‍സംഗത്തിന് ജീവപര്യന്തം ശിക്ഷ നല്‍കി. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു. കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ.ചെലമേശ്വര്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ആറംഗ ബെഞ്ചാണ് ഇപ്പോള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക.

 

prp

Related posts

Leave a Reply

*