സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍;സൈന്യം ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച  അരുണാചല്‍പ്രദേശിലെ തവാങില്‍  ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അയച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍. ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ അപമാനിക്കുന്ന വിധത്തില്‍  അയച്ചത്. സംഭവം വിവാദമായതോടെ സൈന്യത്തിന് പറ്റിയ വീഴ്ചയില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

ഏഴ് വ്യോമസേന ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച  അപകടത്തില്‍ പെട്ട് മരിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ പ്രദേശികമായി ഒരുക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡ്ബോര്‍ഡുകള്‍ ഉപയോഗിച്ചതെന്നാണ്  സൈന്യം പറയുന്നത്. സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണം എന്നും  അവര്‍  പറയുന്നു.

അതേ സമയം പെട്ടികള്‍ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ ബോഡി ബാഗുകള്‍ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

 

 

prp

Related posts

Leave a Reply

*