സമൂഹ മാധ്യമങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ; കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ചട്ടം

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഗ്രീവന്‍സ് ഓഫീസറെ നിയമിച്ച്‌ അവരുടെ പേരും വിലാസവും നല്‍കണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടം ശുപാര്‍ശ ചെയ്യുന്നു. ഗ്രീവന്‍സ് ഓഫീസര്‍ 24 മണിക്കൂറിനുള്ളില്‍ പരാതി സ്വീകരിച്ച്‌ 15 ദിവസത്തിനുള്ളില്‍ പരിഹരിക്കണം.

> സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രത്യേകിച്ച്‌ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. വ്യക്തികളുടെ സ്വകാര്യഭാഗങ്ങള്‍, നഗ്നത, ലൈംഗിക നടപടികള്‍, മോര്‍ഫ് ചെയ്ത് വ്യാജമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കത്തിന് ഇത് ബാധകമാണ്. ആക്ഷേപത്തിന് ഇരയായ വ്യക്തിക്കോ മറ്റാര്‍ക്കെങ്കിലുമോ പരാതി നല്‍കാം.

സാമൂഹിക മാധ്യമങ്ങള്‍ അധികമായി സ്വീകരിക്കേണ്ട നടപടികള്‍

>പരാതികളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി സാമൂഹിക മാധ്യമസ്ഥാപനം പ്രതിമാസ റിപ്പോര്‍ട്ട് അയക്കണം.

> ചട്ടങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടത്തിപ്പ് ഏജന്‍സികളുമായി ഏകോപനത്തിനും തര്‍ക്കപരിഹാര സംവിധാനം നടപ്പാക്കാനും ഓഫീസര്‍മാരെ നിയമിക്കണം. മൂന്ന് പേരും ഇന്ത്യക്കാരായിരിക്കണം.

> ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, സുഹൃദ് ബന്ധമുള്ള വിദേശരാജ്യങ്ങള്‍, പൊതുക്രമം എന്നിവക്കെതിരായ ഉള്ളടക്കം സംബന്ധിച്ചുള്ള പരാതികളില്‍ ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം. ബലാത്സoഗ ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, ലൈംഗിക ദൃശ്യങ്ങള്‍, കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീകാക്രമണത്തിനുള്ള ദൃശ്യങ്ങള്‍ തുടങ്ങിയ ഉള്ളടക്കം സംബന്ധിച്ച പരാതികളിലും ഈ നിര്‍ദേശം ബാധകമായിരിക്കും. ഈ ഉള്ളടക്കങ്ങള്‍ 36 മണിക്കൂറിനുള്ളില്‍ നീക്കണം.

> കോടതി, സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ തടയുന്ന നിയമവിരുദ്ധമായ ഒരു വിവരവും പ്രസിദ്ധീകരിക്കരുത്.

> പ്രബലമായ സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് മേല്‍വിലാസമുണ്ടായിരിക്കണം.

ഡിജിറ്റല്‍ മീഡിയ പാലിക്കേണ്ട ധാര്‍മികമൂല്യ ചട്ടം

> ഡിജിറ്റല്‍ മീഡിയ, ഒ.ടി.ടി. പ്ലാറ്റ്‌ഫോം, വാര്‍ത്താ പോര്‍ട്ടല്‍, എന്നിവയ്ക്ക് സ്വയംനിയന്ത്രണ സംവിധാനം, കോഡ് ഓഫ് എതിക്‌സ്, മൂന്ന് തലത്തിലുള്ള തര്‍ക്കപരിഹാര സംവിധാനം എന്നിവ വേണം.

>ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ വയസ്സിന്റെ അടിസ്ഥാനത്തില്‍ സ്വയം വര്‍ഗീകരണം നടത്തണം. സിനിമകള്‍ക്ക് സമാനമായി വയസ്സ് അടിസ്ഥാനമാക്കി ഉള്ളടക്കത്തെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കണം. യു വിഭാഗം (യൂണിവേഴ്‌സല്‍), യു/എ ഏഴു വയസ്സോ അതില്‍ കൂടുതലോ പ്രായം, യു/എ 13 വയസ്സോ അതില്‍ കൂടുതലോ പ്രായം, യു/എ 16 വയസ്സോ അതില്‍ കൂടുതലോ പ്രായം, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള എ വിഭാഗം എന്നിങ്ങനെയായിരിക്കണം തരംതിരിവ്. പേരന്റല്‍ ലോക് സംവിധാനം സജ്ജമാക്കണം .

> പ്രസാധകര്‍ക്ക് ഒന്നോ രണ്ടോ സ്വയംനിയന്ത്രണ സമിതികളെ നിയോഗിക്കാം. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ജഡ്ജിമാരോ ഉന്നത വ്യക്തിത്വങ്ങളോ ആയിരിക്കണം സമിതിയെ നയിക്കേണ്ടത്.

> വാര്‍ത്താവിതരണ മന്ത്രാലയം ഒരു മേല്‍നോട്ട സംവിധാനത്തിന് രൂപം കൊടുക്കും.

prp

Leave a Reply

*