സി​ല്‍​വ​ര്‍ ലൈ​ന്‍ കേ​ര​ള​ത്തി​ന് എ​ടു​ത്താ​ല്‍ പൊ​ങ്ങി​ല്ല, തി​രി​ച്ചു​പോ​ക​ണം: ഉ​മ്മ​ന്‍​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​റെ മു​ന്നോ​ട്ടു​പോ​യ​തും ചെ​ല​വു​കു​റ​ഞ്ഞ​തും പ്രാ​യോ​ഗി​വു​മാ​യ സ​ബ​ര്‍​ബ​ന്‍ റെ​യി​ല്‍ പ​ദ്ധ​തി​യെ ഉ​രു​ട്ടി താ​ഴെ​യി​ട്ടി​ട്ടാ​ണ് കീ​റാ​മു​ട്ടി​പോ​ലു​ള്ള സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യെ ഉ​രു​ട്ടി​ക്ക​യ​റ്റു​ന്ന​തെ​ന്നാ​ണു മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം.

അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യ്ക്ക് (സി​ല്‍​വ​ര്‍ ലൈ​ന്‍) ഉ​ട​ന്‍ അം​ഗീ​കാ​രം കി​ട്ടു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വ​വാ​ദം കേ​ള്‍​ക്കു​ന്പോ​ള്‍ അ​തി​ശ​യ​മാ​ണു തോ​ന്നു​ന്ന​ത്. സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ തി​രൂ​ര്‍ വ​രെ പു​തി​യ ലൈ​നും തി​രൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​കോ​ഡു​വ​രെ സ​മാ​ന്ത​ര​ലൈ​നു​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന ഹൈ​സ്പീ​ഡ് റെ​യി​ല്‍ പ​ദ്ധ​തി പൊ​ടി​ത​ട്ടി​യെ​ടു​ത്ത് രൂ​പ​മാ​റ്റം വ​രു​ത്തി​യ പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​ന്‍റെ ഡി​പി​ആ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ മാ​ത്രം 30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. റെ​യി​ല്‍​വെ പ​ദ്ധ​തി​ക​ള്‍​ക്കാ​യി കേ​ര​ള റെ​യി​ല്‍ ഡ​വ​ല്പ​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​ക​യും പാ​ര്‍​ട്ടി​ക്കാ​രെ കു​ടി​യി​രു​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​മെ​ടു​പ്പി​നെ​തി​രേ പ​ല​യി​ട​ത്തും സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍​പോ​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ടെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

2013ലാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യും ചേ​ര്‍​ന്ന് സം​യു​ക്ത സം​രം​ഭം എ​ന്ന നി​ല​യി​ല്‍ സ​ബ​ര്‍​ബ​ന്‍ റെ​യി​ല്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. നി​ല​വി​ലു​ള്ള റെ​യി​ല്‍​വെ ലൈ​നി​ലെ സി​ഗ്ന​നു​ക​ള്‍ ആ​ധു​നി​ക​വ​ത്ക​രി​ച്ച്‌ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​ര​ട്ട​പ്പാ​ത പൂ​ര്‍​ത്തി​യാ​യ ചെ​ങ്ങ​ന്നൂ​ര്‍ വ​രെ​യു​ള്ള 125 കി​ലോ​മീ​റ്റ​റി​ന് 1200 കോ​ടി​യാ​ണ് മ​തി​പ്പ് ചെ​ല​വ്. 600 കി​ലോ​മീ​റ്റ​റി​ന് മൊ​ത്തം 12,000 കോ​ടി രൂ​പ ചെ​ല​വി​ല്‍ കേ​ന്ദ്ര​വും കേ​ര​ള​വും പ​പ്പാ​തി ചെ​ല​വു വ​ഹി​ക്ക​ണം. റെ​യി​ല്‍​വെ പ​ദ്ധ​തി​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യ സ്ഥ​ല​മെ​ടു​പ്പ് ഈ ​പ​ദ്ധ​തി​യി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​എ​സ് അ​ച്യു​താ​ന​ന്ദ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2009ല്‍ ​പ്ര​ഖ്യാ​പി​ച്ച കേ​ര​ള ഹൈ​സ്പീ​ഡ് റെ​യി​ല്‍ പ​ദ്ധ​തി യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യും ഇ ​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​എം​ആ​ര്‍​സി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. 1,27,000 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ് പ്ര​തീ​ക്ഷി​ച്ച​ത്. താ​ങ്ങാ​നാ​വാ​ത്ത പ​ദ്ധ​തി ചെ​ല​വും സ്ഥ​ല​മെ​ടു​പ്പി​നെ​തി​രേ ഉ​യ​ര്‍​ന്ന പ്ര​തി​ഷേ​ധ​വും പ​രി​ഗ​ണി​ച്ച്‌ മു​ന്നോ​ട്ടു​പോ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് സ​ബ​ര്‍​ബ​ന്‍ പ​ദ്ധ​തി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

അ​മി​ത​മാ​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും സ്ഥ​ല​മെ​ടു​പ്പി​ലെ വെ​ല്ലു​വി​ളി​യും ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ന് എ​ടു​ത്താ​ല്‍ പൊ​ങ്ങി​ല്ലാ​ത്ത സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി ക്കു ​പ​ക​രം സാ​ന്പ​ത്തി​ക ബാ​ധ്യ​ത കു​റ​ഞ്ഞ​തും സ്ഥ​ല​മെ​ടു​പ്പ് ഇ​ല്ലാ​ത്ത​തു​മാ​യ സ​ബ​ര്‍​ബ​ന്‍ ട്രെ​യി​ന്‍ പ​ദ്ധ​തി​യി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന​താ​കും ഉ​ചി​ത​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

prp

Leave a Reply

*