ഡല്‍ഹി കലാപം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌​ ശിവസേന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന്​ ദിവസമായി തുടരുന്ന അക്രമത്തി​​െന്‍റ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ ആഞ്ഞടിച്ച്‌​ ശിവസേന. യുഎസ് പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപ് തലസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ ഡല്‍ഹിയില്‍ കലാപം തുടരുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്​നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 20 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. കടകള്‍ക്കും വീടുകള്‍ക്കും പ്രദേശവാസികളുടെ സ്വത്തുക്കള്‍ക്കും വന്‍ നാശനഷ്​ടമാണുണ്ടായത്​. ”പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപും ചര്‍ച്ച നടത്തുമ്ബോള്‍ ഡല്‍ഹി കത്തിക്കൊണ്ടിരിക്കുകയാണ്​. കാരണം എന്തുത​ന്നെയായാലും തലസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു.’ -ശിവസേന കുറ്റപ്പെടു​ത്തി.

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ബി.ജെ.പി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നുണ്ട്​. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍​ നൂറുകണക്കിന് സിഖ് സഹോദരന്മാര്‍ കൊല്ലപ്പെട്ടു. സമാനമായ അക്രമങ്ങളാണ്​ ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത്​. ആളുകള്‍ വാളുകളും റിവോള്‍വറുമായി തെരുവിലിറങ്ങിയിരിക്കുകയാണ്​. ഡല്‍ഹിയിലെ രംഗങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ആരാണ് ഇതിന് ഉത്തരവാദികള്‍? ട്രംപ് തലസ്ഥാനത്ത് ആയിരുന്നപ്പോള്‍ ഡല്‍ഹിയിലെ സ്ഥിതി ഇതായിരുന്നു, അത് നമുക്ക്​ നല്ലതല്ല, ‘സാമ്​ന മുഖപ്രസംഗത്തില്‍ പറഞ്ഞു.

25 ആലിംഗനങ്ങള്‍ക്ക്​ 22000 കോടി രൂപ ചെലവ്​

യു.എസില്‍ നിന്ന്​ 22,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന ഇ​​ന്തോ-യു.എസ്​ പ്രതിരോധ കരാറിനേയും ശിവസേന മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

”ട്രംപ്​ ത​​െന്‍റ പ്രസംഗത്തില്‍ പാകിസ്​താനോട്​ ഭീകരവാദം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ്​ നല്‍കി. പാകിസ്​താനോട്​ ഏറ്റുമുട്ടാന്‍ ട്രംപ്​ നശീകരണ മിസൈല്‍ ഇന്ത്യക്ക്​ നല്‍കി. ആത്യന്തികമായി ഇത്​ ഒരു കച്ചവടമാണ്​. അതിന്​ നമ്മള്‍ ശതകോടിക്കണക്കിന്​ ഡോളറുകള്‍ നല്‍കേണ്ടതുണ്ട്​. ട്രംപ്​ മോദിയെ 25 തവണയെങ്കിലും പുകഴ്​ത്തുകയും ഇരുവരും പരസ്​പരം ആലിംഗനം ചെയ്യുകയും ചെയ്​തിട്ടുണ്ട്​. 25 ആലിംഗനങ്ങള്‍ക്ക്​ 22,000 കോടി രൂപയാണ്​ ചെലവ്​.” ശിവസേന പരിഹസിച്ചു.

എല്ലാ ഉപകരണങ്ങളും അധികാരവും ഉണ്ടായിട്ടും എന്തുകൊണ്ട്​ ഡല്‍ഹിയിലെ കലാപം നിര്‍ത്തലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ്​ വലിയ ചോദ്യം. ആര്‍ട്ടിക്കിള്‍ 370ഉം 35എ യും റദ്ദാക്കാന്‍ കാണിച്ച ധൈര്യം ഡല്‍ഹി കലാപം നിര്‍ത്താനും കാണിക്കേണ്ടതുണ്ടെന്നും ശിവസേന മുഖപ്രസംഗത്തില്‍ പറയുന്നു.

prp

Leave a Reply

*