ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ ശശികല നീക്കം തുടങ്ങി

ബംഗലൂരുവില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നീക്കം തുടങ്ങി. ഉടന്‍ തന്നെ ഇത് സംബന്ധിച്ച് ശശികല അപേക്ഷ സമര്‍പ്പിച്ചേക്കും. അപേക്ഷ പരിഗണനയ്ക്കെത്തിയാല്‍ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കാന്‍ ഇടയില്ലെന്നാണ് സൂചന. തമിഴ്നാട്ടില്‍ പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി അധികാരമേറ്റതോടെ ജയില്‍ മാറാനുളള നീക്കങ്ങളും സജീവമായതായാണ് വിവരം. ശശികലക്കൊപ്പം ഇളവരസിയും സുധാകരനും ജയില്‍ മാറ്റത്തിന് അപേക്ഷ നല്‍കും. പരപ്പന ജയിലില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാവും ഇത്.

prp

Leave a Reply

*