മികച്ച സേവനത്തിനുള്ള അവാര്‍ഡ് നേടിയ എക്സൈസ് സി ഐ അനധികൃത മദ്യവുമായി പിടിയില്‍

അനധികൃതമായി കാറില്‍ മദ്യം കൊണ്ടുപോയ എക്സൈസ് സി ഐ യെ സസ്പെന്‍റ് ചെയ്തു. കഴിഞ്ഞ ആറിന് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ നടത്തിയ പരിശോധനയിലാണ് ഷിബു ചേര്‍ത്തല പൊലീസിന്റെ പിടിയിലാക്കുന്നത്.
എക്‌സൈസ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വഷണത്തില്‍ ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

2010 ല്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയിട്ടുള്ള ആളാണ് ഷിബു ചേര്‍ത്തല.
തനിക്ക് മദ്യം പാക്ക് ചെയ്ത് വിരമിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനെന്ന പേരില്‍ തന്നു വിട്ടത് എറണാകുളം എക്സൈസ് സിഐയാണെന്ന് ഷിബു മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് എത്തിക്കാനുള്ള ചില ഔദ്യോഗിക രേഖകളും തന്റെ പക്കല്‍ ഉണ്ടായിരുന്നെന്നും എത്ര ലിറ്റര്‍ മദ്യം ഉണ്ടെന്ന് നോക്കിയില്ലെന്നും താന്‍ മദ്യപിക്കുന്ന ആളല്ലെന്നും ഷിബു കൂട്ടിച്ചേര്‍ത്തു. ഏഴ് ലിറ്ററിലധികം വരുന്ന എട്ട് കുപ്പി മുന്തിയതരം വിദേശ മദ്യമാണ് ഷിബുവിന്‍്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത്.

prp

Leave a Reply

*