ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്‍്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ്​ സൂപ്പര്‍താരം വിജയ്​ സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന്​ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുക എം.എസ്​ സ്രീപതിയാണ്​. ക്രിക്കറ്റ്​ ഇതിഹാസിന്‍്റെ ജീവിതവും പോരാട്ടവും അടിസ്ഥാനമാക്കിയൊരുങ്ങുന്ന സ്​പോര്‍ട്​സ്​ ഡ്രാമ, മൂവി ട്രെയിന്‍ മോഷന്‍ പിക്​ചേഴ്​സ്​, ഡര്‍ മോഷന്‍ പിക്​ചേഴ്​സ്​ എന്നിവര്‍ ചേര്‍ന്നാണ്​ നിര്‍മിക്കുന്നത്​.

തീയേറ്റര്‍ തുറന്നാല്‍ ആദ്യം എത്തുന്ന ഇന്ത്യന്‍ ചിത്രം ഖാലിദ് റഹ്മാന്‍്റെ ‘ലവ്’; പ്രധാന വേഷങ്ങളില്‍ രജീഷയും ഷൈനും, ട്രൈലെര്‍ വൈറല്‍

മുരളീധരന്‍്റെ ബൗളിങ്​ ആക്ഷനടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ്​ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്​. ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നു എന്ന സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്​. നേരത്തെ ചിത്രത്തിന്‍്റെ പേര്​ ‘800’ ആ​ണെന്നടക്കം പ്രചരിച്ചിരുന്നു. എന്നാല്‍, പോസ്റ്ററില്‍ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. 2020ല്‍ ലോകവ്യാപകമായി റിലീസ്​ ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ട്​ നീണ്ടുപോയി.

മുത്തയ്യ മുരളീധരന്‍്റെ ബയോപിക്കിന്‍്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന്​ നടന്‍ വിജയ്​ സേതുപതി അറിയിച്ചിരുന്നു. തമിഴ്​ വംശജനായ കായികതാരമായ അദ്ദേഹം ലോകമെമ്ബാടും ത​െന്‍റ വ്യക്​തിമുദ്ര പതിപ്പിച്ചിട്ടുണ്ട്​. മുരളീധരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്​ എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്​. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്​​. -സേതുപതി വ്യക്​തമാക്കി.

prp

Leave a Reply

*