കൊല്‍ക്കത്തയോട് പരാജയം; ബാറ്റ്‌സ്‌മാന്‍മാരെ പഴിച്ച്‌ ധോണി, തോല്‍വിക്ക് കാരണം ഇത്

ഇന്ത്യ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങേണ്ടിവന്നതിനു കാരണം വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ജയിക്കേണ്ടിയിരുന്ന മത്സരം തങ്ങള്‍ നഷ്‌ടപ്പെടുത്തുകയായിരുന്നെന്ന് ധോണി പറഞ്ഞു.

“മധ്യ ഓവറുകളിലെ ബാറ്റ്‌സ്‌മാന്‍മാരുടെ പ്രകടനം സാഹചര്യത്തിനനുസരിച്ച്‌ ഉയര്‍ന്നില്ല. കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിക്കാതെ ബോളര്‍മാര്‍ നിയന്ത്രിച്ചു. എന്നാല്‍, ബോളര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ മികച്ച പ്രകടനം ബാറ്റ്‌സ്‌മാന്‍മാരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ഷെയ്‌ന്‍ വാട്‌സണ്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍, മധ്യ ഓവറുകളില്‍ ബാറ്റ്‌സ്‌മാന്‍മാര്‍ നിരാശപ്പെടുത്തി. ആര്‍ക്കും വേണ്ടത്ര ഉയരാന്‍ സാധിച്ചില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടമാകുകയും ചെയ്‌തു. മധ്യ ഓവറുകളില്‍ ഞങ്ങളുടെ ബാറ്റിങ് മികച്ചതായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. കൊല്‍ക്കത്തയെ 160 ല്‍ ഒതുക്കിയത് ബോളര്‍മാരുടെ മികവാണ്. അവസാന മൂന്ന് ഓവറുകളില്‍ റണ്‍സ് അടിച്ചുകയറ്റാന്‍ സാധിക്കാത്തത് വിനയായി.” ധോണി പറഞ്ഞു.

ധോണിയടക്കമുള്ള മധ്യനിര അമ്ബേ പരാജയപ്പെട്ടതാണ് ചെന്നെെ സൂപ്പര്‍ കിങ്‌സിന് വന്‍ തിരിച്ചടിയായത്. ഒരു സമയത്ത് ചെന്നെെ അനായാസ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, മധ്യ ഓവറുകളിലെ ബാറ്റ്‌സ്‌മാന്‍മാരുടെ പ്രകടനം നിരാശപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമാണ് നേടാനായത്. ചെന്നൈക്ക് വേണ്ടി ഷെയ്ന്‍ വാട്സണ്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 40 പന്തില്‍ നിന്നാണ് വാട്സണ്‍ 50റണ്‍സ് എടുത്ത് പുറത്തായത്. ഡുപ്ലസിസ് 17ഉം അമ്ബാട്ടി റായുഡു 30ഉം നായകണ്‍ ധോണി 11 റണ്‍സ് നേടി. സാം കറണ്‍ 17റണ്‍സ് നേടി പുറത്തായി.രവീന്ദ്ര ജഡേജ പുറത്താകാതെ21 റണ്‍സും കേദാര്‍ ജാദവ് ഏഴ് റണ്‍സും നേടി.

prp

Leave a Reply

*