സെക്രട്ടറിയേറ്റിലെ തീപിടിത്തം : ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്.

തീപിടിത്തമുണ്ടായ പ്രോട്ടോകോള്‍ വിഭാഗത്തില്‍ നിന്നും രണ്ടു മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം കണ്ടെത്തിയതായും ഫൊറന്‍സിക് റിപ്പോര്‍ട്ടുണ്ട്. ഇതും ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുത്തുന്നു.

ഷോര്‍ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്ന് നേരത്തെ ഫിസിക്‌സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സ്വര്‍ണക്കടത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിനു കീഴിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

prp

Leave a Reply

*