കണ്ണൂര്‍: 57-ആമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം രണ്ടാം ദിനത്തിലേക്ക്
കടക്കുമ്പോള്‍ ആദ്യദിനത്തിലെ ഒമ്പത് മല്‍സരങ്ങളുടെ ഫലം അറിഞ്ഞപ്പോള്‍ ആറു ജില്ലകള്‍ മുന്നില്‍. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ 35 പോയിന്റോടെ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ആദ്യദിനത്തിലെ മല്‍സരങ്ങള്‍ അവസാനിച്ചത് പുലര്‍ച്ചെയോടെയാണ്. രണ്ടാം ദിനത്തിന്‍റെ പ്രധാന ആകര്‍ഷണം ഹയര്‍സെക്കണ്ടറി വിഭാഗം ഒപ്പന മത്സരമാണ്. സംഗീതമത്സരത്തില്‍ വയലിന്‍, ശാസത്രീയസംഗീതം, പദ്യംചൊല്ലല്‍ എന്നിവയാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങള്‍.


