സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണമെന്ന് കെ സുധാകരന്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ഡി വൈ എഫ് ഐ ഭക്ഷണ വിതരണം ഒരു ദിവസം പോലും മുടക്കിയിട്ടില്ല. കോണ്‍ഗ്രസ് ഇത്തരം ശൈലികള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയില്‍ സംസാരിച്ചപ്പോള്‍ ആണ്

ഡിവൈഎഫ്‌ഐ മാതൃകയെ കോണ്‍ഗ്രസ് വേദിയില്‍ കെപിസിസി പ്രസിഡന്‍റ് ഉയര്‍ത്തി കാണിച്ചത് ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ പ്രവര്‍ത്തന൦ രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ൦ സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണെന്നും സതീശന്‍ വ്യക്തമാക്കി.

prp

Leave a Reply

*