സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം സി.പി.എം ഹൈജാക്ക് ചെയ്യുന്നു; പരാതിയുമായി സിപിഐ

തിരുവനന്തപും: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐയില്‍ പരാതി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം സിപിഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി നിര്‍ത്തുകയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.

മെയ് 20 നാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനം. ഇതിനോടനുബന്ധിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ വിവിധ ജില്ലകളില്‍ പുരോഗമിക്കുകയാണ്. ഈ ആഘോഷ പരിപാടികളെല്ലാം സിപിഎം ഒറ്റക്ക് കൈയടക്കുന്നു, ഘടകകക്ഷികള്‍ക്ക് ഒരു റോളും നല്‍കുന്നില്ലെന്ന വിമര്‍ശനമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്.

നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ കഴക്കൂട്ടം കരിച്ചാറയില്‍ പൊലിസ് ബൂട്ടിട്ട് ചവിട്ടിയതിനെതിരെയും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

prp

Leave a Reply

*