ചിലര്‍ അറിഞ്ഞിട്ടുണ്ടാകില്ല’: രണ്ടാം വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച്‌ റിമി ടോമി

റിമി ടോമിയെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങിയ പാപ്പരാസികള്‍ക്ക് കൃത്യമായ മറുപടി നല്‍കി താരം. മുന്‍ഭര്‍ത്താവ് റോയിസിന് പിന്നാലെ റിമിയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു കുറച്ച്‌ ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ തന്നെയാണ് വരന്‍ എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍, ഈ വാര്‍ത്ത തള്ളി റിമി തന്നെ രംഗത്തെത്തി. എങ്ങനെയെങ്കിലും ജീവിച്ച്‌ പൊയ്‌ക്കോട്ടെയെന്നും വിവാഹം കഴിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്നും റിമി പറയുന്നു. യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു റിമി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടില്‍ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേര്‍ വിളിച്ച്‌ ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലര്‍ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവര്‍ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാന്‍ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല… നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അത് ഞാന്‍ നിങ്ങളെ അറിയിക്കാതിരിക്കുവോ. ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകള്‍ നിരവധി പേര്‍ വിളിക്കുന്നു. അവര്‍ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല, അത്രത്തോളം ഉറപ്പോടെയാണ് അവര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. നമ്മള്‍ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോള്‍ മാത്രം വിശ്വസിച്ചാല്‍ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ’, റിമി പറയുന്നു.

റിമി ഇപ്പോള്‍ മഴവില്‍ മനോരമയിലെ കുടുംബ ഷോയായ സൂപ്പര്‍ കുടുംബം എന്ന പരിപാടിയുടെ ജഡ്ജുമാരിലൊരാളാണ്. റോയിസുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ഏതായാലും പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ റിമി തന്നെ രംഗത്തെത്തിയതോടെ, ഇനി ഇതില്‍ കൂടുതല്‍ വ്യക്തതയുടെ ആവശ്യമില്ലെന്ന് ആരാധകര്‍ പറയുന്നു.

prp

Leave a Reply

*