എനിക്ക് മരിക്കാനുള്ള സമയം ഇതുവരെയും ആയിട്ടില്ല; ഹെലികോപ്റ്റര്‍ തകര്‍ന്ന് ആകാശത്തുനിന്ന് കടലില്‍ വീണ മഡഗാസ്കര്‍ ആഭ്യന്തരമന്ത്രി 12 മണിക്കൂര്‍ നീന്തി കരക്കെത്തി

മഡഗാസ്കര്‍ : ഹെലികോപ്റ്റര്‍ തകര്‍ന്ന് ആകാശത്തുനിന്ന് കടലില്‍ വീണ മഡഗാസ്കര്‍ ആഭ്യന്തരമന്ത്രി സെര്‍ജ് ഗെല്ലെ 12 മണിക്കൂര്‍ നീന്തി കരക്കെത്തി.

ഗെല്ലെ അടക്കം നാല് പേരുമായാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. എന്നാല്‍ മഡഗാസ്കര്‍ ദ്വീപിലെ വടക്ക് കിഴക്ക് ഭാഗത്തെത്തിയതോടെ ഹെലികോപ്റ്റര്‍ തകര്‍ന്നു.

കോപ്റ്ററില്‍ നിന്ന് താഴേക്ക് പതിച്ച സെര്‍ജ് ഗെല്ലെ 12 മണിക്കൂറാണ് കടലില്‍ ജീവനുമായി പോരാടിയത്. ഒടുവില്‍ ജീവനോടെ തന്നെ കരയിലെത്തി.

തനിക്ക് അല്‍പ്പം തണുപ്പ് തോനുന്നുണ്ടെന്നും എന്നാല്‍ പരിക്കുപറ്റിയിട്ടില്ലെന്നുമായിരുന്നു ഗെല്ലെയുടെ അപകടത്തോടുള്ള പ്രതികരണം.

ഒപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഓഫീസറും ഗെല്ലെയ്ക്കൊപ്പം തീരത്തെത്തി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എനിക്ക് മരിക്കാനുള്ള സമയം ഇതുവരെയും ആയിട്ടില്ല – 57 കാരനായ ഗെല്ലെ പറഞ്ഞു. മഡഗാസ്കര്‍ കടലില്‍ ബോട്ട് മറിഞ്ഞ് നിരവധി പേര്‍ മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

ബോട്ട് അപകടത്തില്‍ 39 പേരോളം മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. തകര്‍ന്ന ഹെലികോപ്റ്ററിന്റെ സീറ്റ് ഒഴുകാന്‍ സഹായമാകുന്ന തരത്തില്‍ ഉപയോഗിച്ചാണ് ഗല്ലെ രക്ഷപ്പെട്ടത്

prp

Leave a Reply

*