അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായത് വീട്ടുകാര്‍ അറിഞ്ഞില്ല; തനിച്ചു മുറിയില്‍ കഴിഞ്ഞിരുന്നതിനാല്‍ രാത്രി പ്രസവം നടന്നതും കുടുംബം അറിഞ്ഞില്ല; കുഞ്ഞു കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു, മൂന്നു പേര്‍ പിടിയില്‍

തൃശ്ശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍.

പ്രസവിച്ച ഉടന്‍ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. വരടിയം സ്വദേശിയായ യുവതിയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്.

വാരിയിടം മാമ്ബാട് വീട്ടില്‍ 22 കാരിയായ മേഘ , അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയില്‍ ആയത്.

അവിവാഹിത ആയ മേഘയും ഇമ്മാനുവേലും അടുപത്തില്‍ ആയിരുന്നു. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയ്ന്റിങ് തൊഴിലാളിയും.

ബന്ധത്തില്‍ മേഘ ഗര്‍ഭിണിയായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി.

പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിചു. താന്‍ ഗര്‍ഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ചു മുറിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സംഭവിച്ചതോന്നും കുടുംബം അറിഞ്ഞില്ല. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണു വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞത്.

prp

Leave a Reply

*