സര്‍ക്കാരിനേയും ആരോഗ്യ വകുപ്പിനേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള വിഡിയോകളും സന്ദേശങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും, റസിഡന്റ്സ് അസോസിയേഷനുകളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച ആശാ വര്‍ക്കറെ പുറത്താക്കിയതായി ആറ്റിങ്ങല്‍ നഗരസഭ ചെയര്മാന് എം. പ്രദീപ് അറിയിച്ചു.
അമ്ബലംമുക്ക് വാര്‍ഡിലെ ആശാവര്‍ക്കറായ ഷൈലാദാസിനെയാണ് പുറത്താക്കിയത്. മന്ത്രി ശൈലജ ടീച്ചര്‍ക്കും, ബി. സത്യന് എം എല്‍എ യ്ക്കും നഗരസഭ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലര്‍ കോമളകുമാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വലിയകുന്ന് ആശുപത്രി സൂപ്രണ്ടിനോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. 18 ന് ചേര്‍ന്ന ആശാ വര്‍ക്കര്‍മാരുടെ പരാതി പരിശോധനാ കമ്മിറ്റിയില്‍ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നടപടി ആവശ്യപ്പെട്ട് കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു

