സാനിറ്റൈസറിന് പകരം കൈയ്യില്‍ ഗോ മൂത്രം സ്പ്രേ ചെയ്തു; ഹോട്ടലില്‍ ഉണ്ടായ അനുഭവം പറഞ്ഞ് ഹൈബ ഈഡന്‍

തിരുവനന്തപുരം; ഗോ മൂത്രം ഉപയോഗിച്ചാൽ കൊറോണ വ്യാപനം തടയം എന്നാണ് ഹിന്ദു മഹാ സഭയുടെ പ്രചരണം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ഗോമൂത്ര പാർട്ടിയും ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഗോ മൂത്രം അടങ്ങിയ പാനീയം ഇവര്‍ പാര്‍ട്ടിയില്‍ വെച്ച് കുടിക്കുകയും ചെയ്തു.ഗോമൂത്രം,ചാണകം,നെയ്യ്,പാല്‍,തൈര്,എന്നിവ ചേര്‍ത്തുണ്ടാക്കിയ പാനീയമാണ് പാര്‍ട്ടിയില്‍ വിതരണം ചെയ്തത്.

അതേസമയം ഇതുവരെ ഒരു ശാസ്ത്രീയ ബലവും ഇല്ലാത്ത ഇത്തരം നീക്കങ്ങൾക്കതിരെ അധികൃതർ മൗനം തുടരുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം എംപി ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് സഭയിൽ നോട്ടീസ് നൽകിയിരുന്നു. ‘ഗോമൂത്ര’ പ്രചരണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈബി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

അനുയായികൾ ചെയ്യുന്നത്

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്.

ഗോമൂത്രം ഉപയോഗിച്ചാൽ

വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്. ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിൻ്റെ ലംഘനവുമാണ്.

ഗോമൂത്രം സ്പ്രേ ചെയ്തു

എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്കോണിൻ്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്പ്രേ ചെയ്ത സംഭവം ഇതിൻ്റെ ഉദാഹരണമാണ്.

ഗുരുതരമായ പ്രത്യാഘാതം

ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും.

എന്താണെന്ന് വ്യക്തമാക്കണം

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കൻമാരോടും ഈ സർക്കാരിൻ്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.

prp

Leave a Reply

*