ചന്ദന മോഷണം: പ്രതി മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍

കൊല്ലങ്കോട്: വനത്തില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍.

മണ്ണൂര്‍ കിഴക്കുംപുറം സ്വദേശി പുന്നക്കല്‍പറമ്ബ് മുഹമ്മദ് ഷെഫീഖിനെയാണ് (32) തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍നിന്ന് വനം വകുപ്പ് പിടികൂടിയത്. 2019ല്‍ കൊല്ലങ്കോട് റേഞ്ച് പരിധിയിലെ വാമല മലവാരത്തില്‍നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്തിയ കേസിലെ ആറാം പ്രതിയാണ്.

ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ പ്രതിയായ കേസില്‍ അഞ്ചുപേര്‍ 2019 ല്‍ തന്നെ പിടിയിലായിരുന്നു. ഒളിവിലുള്ള ഏഴാം പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയതായി കൊല്ലങ്കോട് വനം റേഞ്ച് ഓഫിസര്‍ പ്രമോദ് പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.എസ്. മണിയന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. ഗോപി, പി.എ. ആന്റണി, എ. ഉമ്മര്‍, വി. ഗീതേഷ്, കാജാഹുസൈന്‍, എസ്. സുജിത, വാച്ചര്‍ കെ. സുനില്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

prp

Leave a Reply

*