ബഹിരാകാശ വിനോദ സഞ്ചാരികള്‍ക്കായി ന്യൂ ഷെപ്പേഡ് ക്യാപ്‌സ്യൂള്‍ പേടകം വരുന്നു.

ബഹിരാകാശ വിനോദ സഞ്ചാരികള്‍ക്കായി ജെഫ് ബെസോസും ബ്ലൂ ഒറിജിനും തയാറാക്കിയ ന്യൂ ഷെപ്പേഡ് ക്യാപ്‌സ്യൂളാണ് ബ്ലൂ ബെസോസ് പേടകം അവതരിപ്പിച്ചു. ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് പേയകം . ഭൂമിക്ക് മുകളില്‍ 3.40 ലക്ഷം അടി വരെ ഉയരത്തില്‍ പോയി ഗുരുത്വമില്ലാത്ത അവസ്ഥയും ബഹിരാകാശത്തെ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കും.60 അടി ഉയരമുള്ള റോക്കറ്റില്‍ സഞ്ചാരികളുടെ ക്യാപ്‌സ്യൂള്‍ ഏറ്റവും മുകളിലെ ഭാഗത്താണ് സജ്ജീകരിച്ചിരിക്കുന്നത്. 2.4 അടി വീതിയും 3.6 അടി നീളവുമുള്ള ചില്ലു ജനാലകള്‍ ഓരോ യാത്രികന്റേയും ഭാഗത്തുണ്ടാകും.

ക്യാപ്‌സ്യൂളിന്റെ മൂന്നിലൊന്ന് ഭാഗമുള്ള ജനാലകളിലൂടെ പരമാവധി ദൃശ്യങ്ങള്‍ ഓരോ യാത്രികനും ആസ്വദിക്കാന്‍ സാധിക്കും.ഏതാണ്ട് 70 ഡിഗ്രി ചരിവില്‍ ഹെലിക്കോപ്റ്ററുകളിലെ ഇരിപ്പിടങ്ങള്‍ക്ക് സമാനമായാണ് ബഹിരാകാശ ക്യാപ്‌സ്യൂളിലെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്.സഞ്ചാരികള്‍ പോകുന്ന ക്യാപ്‌സ്യൂളിലെ ഓരോ ഭാഗത്തും ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. അകത്തും പുറത്തുമുള്ള ഓരോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

2000ത്തിലാണ് ബഹിരാകാശ ടൂറിസം എന്ന ആശയത്തില്‍ ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ സ്ഥാപിക്കുന്നത്. 2015 മുതല്‍ വെസ്റ്റ് ടെക്‌സാസിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ബ്ലൂ ഒറിജിന്‍ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നുണ്ട്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ന്യൂ ഷെപ്പേഡ് ക്യാപ്‌സ്യൂള്‍ ഇതുവരെ ഏഴ് പരീക്ഷണ വിക്ഷേപണങ്ങളും തിരിച്ചിറക്കവും നടത്തി

prp

Leave a Reply

*