കൊറോണ വൈറസ്: അഫ്ഗാനിസ്താനില്‍ നിന്നുള്ള സാമ്ബിളുകള്‍ ഇന്ത്യയില്‍ പരിശോധിക്കും

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്ബിളുകള്‍ സ്ഥിരീകരണത്തിനായി ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കും. അഫ്ഗാനിസ്താന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്‌സഭയെ അറിയിച്ചു. കൊറോണ വൈറസ് ഭീഷണി നേരിടാന്‍ മറ്റ് അയല്‍രാജ്യങ്ങളെയും സഹായിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മാലദ്വീപില്‍ നിന്നുള്ള സാമ്ബിളുകളുടെ പരിശോധന തുടങ്ങിക്കഴിഞ്ഞു. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനും ഭൂട്ടാന് സാങ്കേതിക സഹായം നല്‍കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ ഇതുവരെ 908 പേരാണ് മരിച്ചത്. 40,171 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍നിന്ന തുടങ്ങിയ വൈറസ് വ്യാപനം പിന്നീട് ചൈനയിലെ എല്ലാ പ്രവിശ്യകളിലും എത്തി. ചൈനയ്ക്ക് പുറമെ ലോകത്തെ 27 രാജ്യങ്ങളിലുള്ള 354 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

prp

Leave a Reply

*