ഷംന കേസ്: മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിടിയില്‍


കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.

ഷംനയുടേത് പോലെ മറ്റ് നാല് കേസുകള്‍ കൂടെയുണ്ടെന്നും വിജയ് സാഖറെ വ്യക്തമാക്കി. അതേസമയം കേസില്‍ സിനിമാ താരങ്ങളുടെകൂടി മൊഴി രേഖപ്പെടുത്തും. പ്രതികള്‍ സ്വര്‍ണക്കടത്തിനായി താരങ്ങളെ സമീപിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഷംന കേസില്‍ ആകെ എട്ടുപേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിട്ടുള്ളത്. മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവരും ഉടന്‍ പിടിയിലാകും. പ്രധാന പ്രതികളെല്ലാം പിടിയിലായി. പെണ്‍കുട്ടികളാരും പരാതിയില്‍നിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്നും വിജയ് സാഖറെ വിശദീകരിച്ചു. കേസില്‍ പ്രതികളായവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*