സചിനും പോണ്ടിങ്ങും ബഹുദൂരം പിന്നില്‍; കോഹ്​ലി 12000 ക്ലബില്‍

കാന്‍ബറ: അന്താരാഷ്​ട്ര ക്രിക്കറ്റില്‍ വിരാട്​ കോഹ്​ലിക്ക്​ പുതിയ നാഴികക്കല്ല്​കൂടി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ്ബി​ ക്ലബിലെത്തുന്ന താരമെന്ന ബഹുമതിയാണ്​ ഇന്ത്യന്‍ നായകന്‍ ത​െന്‍റ പേരില്‍ എഴുതിച്ചേര്‍ത്തത്​. 242ാം ഇന്നിങ്​സിലാണ്​ കോഹ്​ലിയുടെ നേട്ടം.

12000 ക്ലബ്ബിലെത്താന്‍ 23 റണ്‍സ്​ കൂടി തേടിയാണ്​ കോഹ്​ലി കാന്‍ബറയില്‍ ബാറ്റുചെയ്യാനെത്തിയത്​. മത്സരത്തില്‍ 78 പന്തില്‍ 63 റണ്‍സുമായി കോഹ്​ലി പുറത്തായിരുന്നു.

300 ഇന്നിങ്​സുകളില്‍ നിന്നും 12000 ക്ലബിലെത്തിയ സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു നേരത്തേ ഈ ​റെക്കോര്‍ഡ്​. 12000 ക്ലബിലെത്താന്‍ റിക്കി പോണ്ടിങ്​ 314 ഇന്നിങ്​സും കുമാര്‍ സംഗക്കാര 336 ഇന്നിങ്​സും സനത്​ ജയസൂര്യ 379 ഇന്നിങ്​സും എടുത്തു​.

ഏകദിനത്തില്‍ 43 സെഞ്ച്വറികള്‍ ഇതുവരെ കുറിച്ച കോഹ്​ലി 49 സെഞ്ച്വറികളുള്ള സചി​െന്‍റ മാത്രം പിന്നിലാണ്​. 30 സെഞ്ച്വറികളുള്ള പോണ്ടിങ്​ മൂന്നാമതും 29 സെഞ്ച്വറികളുള്ള രോഹിത്​ ശര്‍മ നാലാമതുമാണ്​.

prp

Leave a Reply

*