ചൈനക്കെതിരെ വിചാറ്റിലൂടെ രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൈനികന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ചൈനയെ വിമര്‍ശിക്കാന്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വി ചാറ്റ് ഉപയോഗിച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. അഫ്ഗാന്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ സൈനികന്‍ എന്ന രീതിയിലായിരുന്നു വ്യാജ ട്വീറ്റ്. വിഷയത്തില്‍ മാപ്പ് പറയണമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഴാവോ ലിജാന്‍ പോസ്റ്റു ചെയ്ത ‘തികച്ചും അരോചകമായ’ ചിത്രം നീക്കം ചെയ്യണമെന്നും മോറിസണ്‍ ആവശ്യപ്പട്ടിരുന്നു. ഇത് തികച്ചും അന്യായവും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതുമല്ല. ചൈനീസ് സര്‍ക്കാര്‍ ഈ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം ലജ്ജിതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

prp

Leave a Reply

*