ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ വിളിച്ചുകൂട്ടുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുെമന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ് ക്യാമ്ബിലെ എം.എല്‍.എമാര്‍. സുപ്രീംകോടതി വരെ നീണ്ട രാഷ്ട്രീയ അനിശ്‌ചിതത്വങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് ഒന്നിന് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കുകയായിരുന്നു.
സച്ചിന്‍ പൈലറ്റും 18 വിമത എം.എല്‍.എമാരും കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ആദ്യമായി ജയ്പൂരിലേക്ക് മടങ്ങുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ആരംഭിച്ചു. ജയ്‌പൂരിലേക്കുള്ള മടക്കത്തിന് തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നാണ് എംഎല്‍.എമാരുടെ പക്ഷം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിമത എം.എല്‍.എമാരിലൊരാള്‍ ദേശീയ മാദ്ധ്യമങ്ങളെ അറിയിച്ചു.
തങ്ങള്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ജയ്‌പൂരിലേക്ക് മടങ്ങുന്നതിന് തീയതി നിശ്ചയിച്ചിട്ടില്ലെന്നുമാണ് എം.എല്‍.എ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിമതര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അയോഗ്യരാകാനുള്ള സാദ്ധ്യതകളേറെയാണ്.
രാജസ്ഥാന്‍ നിയമസഭയില്‍ 102 എം.എല്‍.എമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് മുഖ്യമന്ത്രി ഗെലോട്ട് അവകാശപ്പെടുന്നു. തങ്ങളുടെ ഭാഗത്ത് 30 എം.എല്‍.എമാരുണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതുവരെ 19 പേര്‍ മാത്രമാണ് വിമതര്‍ക്കൊപ്പം ഔദ്യോഗികമായി നിലനില്‍ക്കുന്നത്.
ഇതുവരെ വിമത ശബ്ദം ഉയര്‍ത്തി മുന്നണിയില്‍ വരാത്തവര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്താല്‍ അശോക് ഗെലോട്ടിന് അത് വലിയ തിരിച്ചടിയുണ്ടാകും. തങ്ങളുടെ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് വിമതരെ അയോഗ്യരാക്കാമെങ്കിലും നിയമം അനുസരിച്ച് സര്‍ക്കാര്‍ ആദ്യം വീഴും. നിയമസഭാ സമ്മേളനത്തിന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച നാല് കത്തുകളിലൊന്നിലും വിശ്വാസ വോട്ടെടുപ്പ് പരാമര്‍ശിച്ചിട്ടില്ല.

